തമിഴ്‌നാട്ടിൽ മഞ്ഞുമ്മല്ലിന് ലഭിക്കുന്നത് വേറെ ലെവൽ സ്വീകരണമാണ്, ഭാസിയെ അവർ വിളിക്കുന്നത് തലൈവരെ എന്ന് ഗണപതി

അഭിറാം മനോഹർ

വെള്ളി, 15 മാര്‍ച്ച് 2024 (19:54 IST)
അടുത്തിടെ ഇറങ്ങിയ മലയാളം സിനിമകളിൽ റെക്കോർഡ് കളക്ഷൻ കൊണ്ട് ഞെട്ടിച്ച സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഒരു തമിഴ് സിനിമയ്ക്ക് തമിഴ്‌നാട്ടിൽ ലഭിക്കുന്നതിന്  സമാനമായി മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. ഇത്രയും സ്വീകാര്യത തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുമെന്ന് കരുതിയില്ലെന്നും സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയായ നടൻ ഗണപതി പറയുന്നു.
 
 അവിശ്വസനീയമായ സ്വീകരണമാണ് മഞ്ഞുമ്മലിന് അവിടെ നിന്നും ലഭിക്കുന്നത്. ചിദംബരം എന്നത് തമിഴ്‌നാട്ടിൽ ഒരു സാധാരണ പേരാണ്. അതുകൊണ്ട് തന്നെ ചിദംബരത്തെ അവരിൽ ഒരാളാക്കി മാറ്റികഴിഞ്ഞു. ഭാസിയെ തലൈവരേ എന്നാണ് അവർ വിളിക്കുന്നത്. ഒരു തമിഴ് സിനിമ പോലെയാണ് മഞ്ഞുമ്മലിനെ അവർ കാണുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍