175 കോടിയായിരുന്നു 2018 ന്റെ ക്ലോസിങ് കളക്ഷന്‍. 176 കോടിക്ക് അടുത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് നേടി കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്തായാലും സിനിമ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച വിവരം ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. 21 ദിവസം കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി ചിത്രം മാറിയിരിക്കുന്നത്. 2018,പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു തുടങ്ങിയ ചിത്രങ്ങളാണ് ടോപ് ഫൈവ് ലിസ്റ്റില്‍ ഉള്ളത്.