ഇന്ത്യന്‍ മണ്ണില്‍ നിന്നും 100 കോടി! ഒരു നേട്ടം കൂടി സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്

കെ ആര്‍ അനൂപ്

വെള്ളി, 15 മാര്‍ച്ച് 2024 (15:19 IST)
സൗബിന്‍ ഷാഹിര്‍, ലാല്‍ ജൂനിയര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം തുടരുകയാണ്. 22 ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമ കാണാന്‍ ആളുകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 100 കോടിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യയില്‍ നിന്നുള്ള ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 97 കോടി രൂപയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 175 കോടിയില്‍ കൂടുതല്‍ സിനിമ നേടി കഴിഞ്ഞു.
 
ഇരുപത്തിരണ്ടാം ദിവസമായ വ്യാഴാഴ്ച ചിത്രം ഏകദേശം 2.25 കോടി രൂപ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിട്ടുണ്ട്.മലയാളം ഒക്യുപെന്‍സി 19.36% ആയിരുന്നു കഴിഞ്ഞദിവസം.
 
സിനിമയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഒടിടി അവകാശത്തിനായി നിര്‍മ്മാതാക്കളെ സമീപിച്ച പ്ലാറ്റ്‌ഫോമുകളോട് 20 കോടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരമാവധി 15 കോടി രൂപ വരെയാണ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് വരെ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒടിടി റിലീസ് വൈകുമോ എന്നതാണ് കണ്ടറിയേണ്ടത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍