ഇടത് തകര്‍ച്ചയ്ക്ക് കാരണം സിപിഎം: കെഇ ഇസ്മയില്‍

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (18:33 IST)
സിപിഐ സിപിഎം പോര് മുറുകി നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രത്യാക്രമണവുമായി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കെഇ ഇസ്മയില്‍ രംഗത്ത്. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം സിപിഎം ആണെന്നും. ഇടത് ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ട വേളയില്‍ അട്ടയുടെ പുറത്ത് ചുണ്ണാമ്പു തേക്കുന്ന ജോലി പാടില്ലെന്നുമാണ് ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തത്.

ഉന്നതന്മാരായ നേതാക്കള്‍ പഴം പുരാണം പറഞ്ഞ് ചെറുതാകുകയാണ്. ഒരാവശ്യവുമില്ലാത്ത വിഷയങ്ങളിലാണ് പലപ്പോഴും തര്‍ക്കം നടക്കുന്നത്. അന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഭിന്നിപ്പിന്റെ കാര്യം പറഞ്ഞ് നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നത് നാണക്കേടാണെന്നും ഇസ്മയില്‍ പറഞ്ഞു.

കെഅച്യുത മേനോനും അടിയന്തരാവസ്ഥയിലെ നിലപാടിനും 1965ലെ തിരഞ്ഞെടുപ്പില്‍ സീറ്റു കുറഞ്ഞതിനുമെല്ലാം സിപിഐക്കെതിരെ സിപിഎം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഇസ്മയില്‍ തക്ക മറുപടിയും നല്‍കാനും മറന്നില്ല. തിരുവനന്തപുരത്ത് എഐവൈഎഫിന്റെ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.