മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ) താക്കീത് ചെയ്തു. കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ ആണ് സഞ്ജു വി സാംസണ്‍. താക്കീത് ചെയ്തെങ്കിലും സഞ്ജു തുടര്‍ന്നും തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെ ആയിരിക്കുമെന്നും കെ സി എ പറഞ്ഞു.
തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു എഴുതിക്കൊടുത്തതായി കെ സി എ പറഞ്ഞു. അതേസമയം, സഞ്ജുവിന്റെ അച്‌ഛന് കെ സി എ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിതാവായ സാംസണ്‍ ഇനിമുതല്‍ പരിശീലകര്‍, കെ സി എ ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും വിലക്കുണ്ട്. കൂടാതെ, കളിസ്ഥലം, പരിശീലനവേദികള്‍ എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കെ സി എ പറഞ്ഞു.