കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നിയുക്ത മന്ത്രി പിണറായി വിജയന് ആശംസകളുമായി നടി കാവ്യാമാധവൻ. ഫെയ്സ്ബുക്കിലൂടെയാണ് താരം പിണറായി വിജയന് അഭിനന്ദനവും ആശംസയും നൽകുന്നത്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള മികച്ച ഭരണം പ്രതീക്ഷിക്കുന്നുവെന്നാണ് താരം പറയുന്നത്.
എല്ലാം ശരിയാകുന്ന നാളുകൾക്കായി കേരളവും കേരള ജനതയും കാത്തിരിക്കുന്നു. നന്മയുടെയും നിറവിന്റെയും ഒരു ഉദയത്തിനായി കാതോർത്തിരിക്കുന്നുവെന്നും നല്ല കാര്യങ്ങൾ ഒരുപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി പറയുന്നു.
അതേസമയം, പിണറായി വിജയന് ആശംസകൾ നേർന്ന് കൊണ്ട് നടി മഞ്ജു വാര്യർ നേരത്തേ രംഗത്തെത്തിയിരുന്നു. ജിഷയുടെ കൊലപാതകം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന സജീവ വിഷയങ്ങളിലേക്കാണ് മഞ്ജു ശ്രദ്ധ തിരിക്കുന്നത്. എൽ ഡി എഫ്ന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യപ്പെട്ടായിരുന്നു മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.