നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയതോടെ സംസ്ഥാനത്ത് ബീഫ് വിവാദം തലപൊക്കിയതായി റിപ്പോര്‍ട്ട്. ഭരണം മാറിയതോടെ അപ്രഖ്യാപിത ബീഫ് നിരോധനം മറികടന്ന് ചില പൊലീസുകാര്‍ തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് കൊണ്ടുവരുകയും വിതരണം ചെയ്യുകയും ചെയ്‌തതാണ് വിവാദമായിരിക്കുന്നത്.
തൃശ്ശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയിലാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത്. സംഭവം വിവാദമായതോടെ തൃശ്ശൂരിലെ ട്രെയിനിങ് അക്കാദമിയുടെ തലവന്‍ ഐജി സുരേഷ് രാജ് പുരോഹിത് അന്വേഷണത്തിന് ഉത്തരവിട്ടു. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും കഴിച്ചവര്‍ ആരൊക്കെയാണെന്നുമാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാന്‍ വ്യക്തമാകും. അക്കാദമിക് സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഐജി സുരേഷ് രാജ് പുരോഹിത്. എന്നാല്‍, സിപിഎം അധികാരത്തില്‍ എത്തുന്നതോടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് സൂചന.
മകനെകൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച കേസിലും, നിയന്ത്രണം ലംഘിച്ച് പൊലീസ് അക്കാദമിയില്‍ തന്നെ കാണാന്‍ മാതാ അമൃതാനന്ദമയിക്ക് അനുവാദം കൊടുത്ത കേസിലുമെല്ലാം ആരോപണ വിധേയനായ വ്യക്തിയാണ് ഐജി സുരേഷ് രാജ് പുരോഹിത്.