'ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം': കവിത ലങ്കേഷ്

Webdunia
ശനി, 23 ജൂണ്‍ 2018 (16:15 IST)
ജീവിക്കാനുള്ളവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ശക്തികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ്. കേരള ഗസ്‌റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ. എൻ എൻ മുഹമ്മദ് അലി അവാർഡ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങുകയായിരുന്നു അവർ.
 
"അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാൻ നിയമിക്കപ്പെടുന്ന കൊലയാളികളെ മാത്രം പിടികൂടിയതുകൊണ്ടായില്ല. ഗൗരി ലങ്കേഷിന്റെ കൊലയാളികൾക്കൊപ്പം അതിന് പിന്നിൽ പ്രവർത്തിച്ചാ ശക്തികളെക്കൂടി പുറത്തുകൊണ്ടുവരണം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ അവർ ഹിന്ദുവിരുദ്ധയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ല. ഹിന്ദുത്വ ശക്തികൾക്കെതിരെയാണ് അവർ നിരന്തരം സംസാരിച്ചിരുന്നത്.
 
അവർ ഒരു മതത്തിനും എതിരായിരുന്നില്ല. ഗൗരി കൊല്ലപ്പെട്ടെങ്കിലും അനീതിക്കും അക്രമണത്തിനും എതിരെ ആയിരം ഗൗരിമാർ ഉയർന്നുവരു'മെന്നും അവർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article