ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ഡിസം‌ബര്‍ 2024 (20:16 IST)
ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തിയ കുട്ടികള്‍ മുങ്ങിമരിച്ചു. എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മരിച്ചത്. 17 കാരനായ റിയാസ് 13 വയസ്സുള്ള യാസീന്‍, സമദ് എന്നിവരാണ് മരിച്ചത്. സഹോദരി സഹോദരന്മാരുടെ മക്കളാണ് ഇവര്‍. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളില്‍ റിയാസിന് നീന്താന്‍ അറിയില്ലായിരുന്നു. പുഴയില്‍ കുളിക്കവെ റിയാസ് മുങ്ങി പോവുകയായിരുന്നു. 
 
പിന്നാലെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികളും അപകടത്തില്‍പ്പെട്ടു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിയാസ് എന്ന കുട്ടിയെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article