കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 ഡിസം‌ബര്‍ 2023 (09:03 IST)
കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പെട്ടത്. ബസില്‍ 22തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 
 
കാസര്‍കോട് കാറ്റാം കവലയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article