കാസര്‍കോട് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (19:00 IST)
ചെളിയില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവിനോട് പിണങ്ങിയ സുമംഗലി കഴിഞ്ഞദിവസം ഉച്ചയോടെയാണ് കുഞ്ഞിനെയും കൊണ്ട് വീടുവിട്ടത്. 
 
പിന്നാലെ സുമംഗലിയെ കണ്ടെത്തി. കുഞ്ഞിനെ ചെളിയില്‍ എറിഞ്ഞെന്ന് ഇവര്‍ ബന്ധുക്കളോട് പറഞ്ഞു. മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ ചെളിയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article