മലയാള സിനിമയുടെ അഭിമാനമാണ് ഫഹദ് ഫാസില്‍. കേരളത്തിന് പുറത്ത് നടന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനത്തെയും അന്യഭാഷയിലെ നടന്‍മാര്‍ പോലും പ്രശംസിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന.