കാസര്‍ഗോഡ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 30തോളം കുട്ടികള്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (18:40 IST)
കാസര്‍ഗോഡ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 30തോളം കുട്ടികള്‍ക്ക് പരിക്കേറ്റു.  കാസര്‍ഗോഡ് ചാല സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബധിരയിലെ പിടിഎംഎയുപി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article