ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗകേസ് ഒത്തുതീര്‍പ്പായി; യുവതിക്ക് കൈമാറിയത് 80 ലക്ഷം രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:50 IST)
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗകേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരിയായ യുവതിക്ക് കൈമാറിയത് 80 ലക്ഷം രൂപയാണ്. ബീഹാര്‍ സ്വദേശിയായ യുവതിക്കാണ് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. 80 ലക്ഷം രൂപയ്ക്കാണ് ഒത്തുതീര്‍പ്പെന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
പണം നല്‍കിയതിന്റെ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതൃത്വം ബിനോയ് കോടിയേരി ഒത്തുതീര്‍ത്തു വ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചത് ജസ്റ്റിസുമാരായ ആര്‍പി മോഹിദ് ദോരെ, എസ് എം മോദക് എന്നിവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍