വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് സഹോദരിയും മകനും മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു

ശ്രീനു എസ്
വ്യാഴം, 25 ഫെബ്രുവരി 2021 (10:00 IST)
വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് സഹോദരിയും മകനും മരിച്ച സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി വര്‍ഷ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. 
ഈ മാസം 11 ആയിരന്നു സംഭവം. ആത്മഹത്യ ചെയ്യുന്നതിനായി വര്‍ഷ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. എന്നാല്‍ ഐസ്‌ക്രീം കഴിച്ചപ്പോള്‍ ഉണ്ടായ ദേഹാസ്വസ്ഥതയെ തുടര്‍ന്ന് വര്‍ഷ ബാക്കി വന്ന ഐസ്‌ക്രീം എടുത്ത് മാറ്റാന്‍ മറന്നുപോകുകയായിരുന്നു. ഇതറിയാതെ വര്‍ഷയുടെ 5 വയസ്സുകാരന്‍ മകനും 19 വയസുകാരി സഹോദരിയും ഐസ്‌ക്രീം കഴിച്ചു.
 
കൂടാതെ ഇവര്‍ പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദേഹാസ്വസ്ഥത അനുഭവപ്പെട്ട വര്‍ഷയുടെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് വര്‍ഷയുടെ സഹോദരി മരിക്കുന്നത്. ഈ സംഭവങ്ങളൊക്കെ നടന്നിട്ടും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയിരുന്നതും ആത്മഹത്യക്ക് ശ്രമിച്ചതും വര്‍ഷ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article