പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍

ബുധന്‍, 17 ഫെബ്രുവരി 2021 (17:40 IST)
കൊച്ചി: പ്ലസ്ടു വിദ്യാര്ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്കടുത്ത് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫ് - ജെസി ദമ്പതികളുടെ ഇളയ മകള്‍ നെഹിസ്യ എന്ന പതിനേഴുകാരിയാണ് മരിച്ചത്.
 
രാവിലെ ഏഴു മണിയോടെ എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പതു മണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അകത്ത് നിന്ന് പൂട്ടിയിരുന്നു വാതില്‍ ചവിട്ടിപ്പൊളിച്ച് പിതാവും സഹോദരിയും മുറിയില്‍ കടന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും  ആണ് കുട്ടിയെ കണ്ടത്. ഇത് കൂടാതെ കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു.
 
കുട്ടി എഴുതിയത് എന്ന് തോന്നുന്ന ഒരു കുറിപ്പും പോലീസ് മുറിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ മുറിയില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി കാണുന്നില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ നിഗമനം. അതെ സമയം പഠിത്തത്തില്‍ മിടുക്കിയായ കുട്ടി കഴിഞ്ഞ ദിവസം ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതില്‍ സങ്കടത്തിലായിരുന്നു എന്നാണ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍