കാസര്‍കോട് ജില്ലയില്‍ മാസ്‌ക് വയ്ക്കാത്തതിന് പൊലീസ് നടപടിക്ക് ഇരയായവരുടെ കണക്കുകേട്ടാല്‍ ഞെട്ടും

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (16:31 IST)
കാസര്‍ഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ പോലീസ് ഇതുവരെ 104,559 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പകര്‍ച്ചവ്യാധി നിയമ പ്രകാരം 12144 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലയില്‍ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
 
അതേസമയം കാസര്‍കോട് ജില്ലയില്‍ ജനിതകമാറ്റം വന്ന മൂന്നുതരം വൈറസുകളെ കൂടി കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദവും മാരക ശേഷിയുള്ള സൗത്ത് ആഫ്രിക്കന്‍ വകഭേദവും ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യന്‍ വൈറസുമാണ് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ ജില്ലയില്‍ യുകെ വകഭേദമാണ് കൂടുതലും ഉള്ളത്. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article