കൊറോണ മുക്തയായിട്ടും ഏഴുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു. തലശേരിയില്‍ പാലിശ്ശേരി പോലീസ് ക്വാട്ടേഴ്‌സിന് സമീപം ഡോക്ടര്‍ ഷവാഫറിന്റെ ഭാര്യ ഡോക്ടര്‍ സിസി മഹാബഷീറാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ രാവിലെ മംഗലാപുരത്തെ ഇന്ത്യാനാശുപത്രിയിലായിരുന്നു അന്ത്യം.