ഡി ജി സി എ അംഗീകാരം നൽകി; കരിപ്പൂരിൽ നിന്നും ഇനി വലിയ വിമാനങ്ങളും സർവീസ് നടത്തും

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (19:54 IST)
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 
 
ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച്‌ അവസാന സുരക്ഷാ അനുമതി നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജ് സര്‍വീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.
 
സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുക.കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിന് സര്‍വീസിന് ആദ്യ സർവീസ് ആരംഭിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തില്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article