കുമ്പസാര പീഡനം: വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാതോലിക്ക ബാവ

വ്യാഴം, 9 ഓഗസ്റ്റ് 2018 (16:36 IST)
കോട്ടയം: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിലേ പ്രതികളായ വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ
 
കുറ്റം തെളിയിക്കപ്പെട്ടാൽ വൈദികരെ പുരോഹിത്യത്തിൽ നിന്നും വിലക്കും. കുറ്റം തെളിയുന്നത് വരെ ഇവരെ കൂദാശകളിൽ നിന്നും മാറ്റി നിർത്തും. മാധ്യമങ്ങൾ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും അതിന് അവരെ പഴിച്ചിട്ട് കാര്യമില്ലെന്നും കാതോലിക്ക ബാവ സഭാ മാനേജിങ് കമ്മറ്റി യോഗത്തിൽ പറഞ്ഞു. 
 
പുരോഹിത്യത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍