കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

വ്യാഴം, 9 ഓഗസ്റ്റ് 2018 (16:00 IST)
ലണ്ടൻ: മുന്നു വയസുള്ള കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഇന്ത്യ ദമ്പതികളെ ജീവനക്കർ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ജൂലയ് ഇരുപത്തി മൂന്നിനാണ് സംഭവം. ലണ്ടനിൽ നിന്നും ബർലിൽനിലേക്കു പോവുകയായിരുന്ന വിമാനത്തിൽ നിന്നും ദമ്പതികളെ പുറത്താക്കുകയായിരുന്നു. 
 
വിമാനം ടെക്കോഫിന് ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഇട്ടതിന്റെ അസ്വസ്ഥതയിലാണ് കുട്ടി കരയാൻ തുടങ്ങിയത് ഇതോടെ വിമാനത്തിലെ ജിവനക്കാരിൽ ഒരാൾ എത്തി മോഷമായി പെറുമാറുകയായിരുന്നു. കുട്ടി കരച്ചിൽ തുടർന്നതോടെ വിമാനം വീണ്ടും ടെർമിനലിലേക്ക് തിരിച്ചുവിട്ട ശേഷം ദമ്പതികളെ പുറത്താക്കുകയയിരുന്നു.
 
കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച മറ്റൊരു ഇന്ത്യൻ കുടുംബത്തെയും വിമാനത്തിൽ നിന്നും ബലമായി ഇറക്കിവിട്ടു. സംഭവത്തിൽ വിമാന ജീവനക്കർ തങ്ങളെ വംശീയപരമായി അവഹേളിച്ചുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതിനല്‍കി. അതേസമയം സംഭവത്തെ ഗൌരവമായി കാണുന്നു എന്നും അന്വേഷണം നടത്തും എന്നും ബ്രിട്ടിഷ് എയർ‌വെയ്സ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍