കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായത്. മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ കുടിപ്പകയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഗുണ്ടാ നേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹ ഭാഗങ്ങള്‍ ഷെഹിന്‍ ഷാ പല സ്ഥലത്തായി കൊണ്ടുപോയി കളയുകയും ചെയ്‌തെന്നാണ് പൊലീസ് നിഗമനം.
ഓഗസ്റ്റ് 14 ന് രണ്ട് കാല്‍ പാദങ്ങള്‍ മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകള്‍ പരിശോധിച്ചാണ് തമിഴ്‌നാട്ടിലെ പ്രമുഖ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിനു മനസ്സിലായത്.