പരസ്യം വിലക്കിയതില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ഇന്ന് കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഒക്‌ടോബര്‍ 2022 (09:17 IST)
പരസ്യം വിലക്കിയതില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ഇന്ന് കേള്‍ക്കും. വടക്കാഞ്ചേരി അപകടത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്നാണ് പരിഗണിക്കുന്നത്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. 
 
ജസ്റ്റിസുമാരായ അജിത് കെ നരേന്ദ്രനും പിജി അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ വാദം കൂടി കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article