കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞു പറ്റിച്ചു തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി സൈദാർ പള്ളിക്കടുത്ത് ജെ.ടി.റോഡിൽ സാറാ മൻസിലിൽ കെ.ഷഹമൽ എന്ന ഇരുപത്തൊമ്പതുകാരനാണ് പോലീസ് പിടിയിലായത്.
ഷഹമൽ കഴിഞ്ഞ മെയ് ഒന്നാം തീയതി വിമൽ കുമാർ എന്നയാളുടെ വാട്സാപ്പ് നമ്പറിലേക്ക് ട്രേഡ് ലിങ്ക് അയച്ചുകൊടുക്കുകയും ലാഭം കിട്ടുമെന്ന് തെറ്റ്റിദ്ധരിപ്പിക്കുകയും ചെയ്ത ശേഷം 120000 നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ ട്രാൻസാക്ഷൻ വഴി പണം തട്ടിയെടുത്ത് എന്നാണു വിമൽ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഷഹമലിനൊപ്പം മറ്റു കൂട്ട് പ്രതികളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.