തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വി.ഐ.പി ദർശന സൗകര്യം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായ മണക്കാട് കടിയട്ടണം ലെയിൻ സീത നിവാസിൽ ശരവണൻ എന്ന 33 കാരനാണ് പിടിയിലായത്.