കണ്ണൂർ: ഓൺലൈൻ വ്യാപാരം ചെയ്‌താൽ അധികമായി പണം ലാഭിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 963300 രൂപാ തട്ടിയെടുത്ത്. മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയുടെ മൊബൈൽ ഫോണിൽ തുടർച്ചയായി ഓൺലൈൻ ട്രേഡിംഗിൽ താത്പര്യമുണ്ടോ എന്നും കോയിൻ ഡി.സി.എക്സ് ട്രേഡിംഗ് മാർക്കറ്റ് എന്ന സ്ഥാപന വെബ്സൈറ് വഴി പണം നിക്ഷേപിച്ചാൽ അധിക പണം സമ്പാദിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച വ്യാപാരി പല തവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. എന്നാൽ പിന്നീടാണ് ഇതെല്ലാം സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റാണെന്നും സംഭവം തട്ടിപ്പാണെന്നും മനസിലായത്. തുടർന്ന് അടച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തട്ടുണ്ടായിട്ടുണ്ടെന്നും അതിനാൽ വീണ്ടും പണം നൽകിയാൽ മാത്രമേ ആദ്യം നൽകിയ പണം തിരിച്ചു തരാൻ കഴിയുകയുള്ളു എന്നും അറിയിപ്പ് കിട്ടി. തുടർന്നാണ് മട്ടന്നൂർ പോലീസിൽ പരാതി എത്തിയത്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.