യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഓഗസ്റ്റ് 2021 (15:30 IST)
യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. പാനൂര്‍ സ്വദേശി പ്രേംജിത്താണ് തെങ്ങില്‍ നിന്നും താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് അവശനാകുകയായിരുന്നു.
 
ടെലിഫിലിം സംവിധായകനും ക്യാമറാമാനുമാണ് പ്രേംജിത്ത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചെത്ത് തൊഴിലാളി ഗംഗാധരന്‍ പ്രേംജിത്തിനെ താങ്ങുകയായിരുന്ന. പിന്നിട് ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article