കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

രേണുക വേണു

വ്യാഴം, 6 മാര്‍ച്ച് 2025 (19:37 IST)
നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം. തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ സിഎച്ച് 7/000 മുതല്‍ 9/500 വരെ ബി.സി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതല്‍ മാര്‍ച്ച് 9 വരെ രാത്രികാലങ്ങളില്‍ പ്രവൃത്തി നടക്കുന്ന സമയത്ത് കാഞ്ഞാണി ബസ് സ്റ്റാന്‍ഡ് മുതല്‍ എനാമാവ് ബണ്ട് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതാണ്. വലപ്പാട് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍