ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (18:35 IST)
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ സ്ഥലം എംഎല്‍എയായ നടന്‍ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. മുകേഷ് ജില്ലയ്ക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ സമ്മേളനം നടക്കുമ്പോഴുള്ള അസാന്നിധ്യം ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ആലുവ സ്വദേശിയായ നടി പരാതിപ്പെടുകയും കേസില്‍ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടി പരിപാടികളില്‍ മുകേഷ് പങ്കെടുക്കാറില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനചടങ്ങിലായിരുന്നു മുകേഷ് അവസാനമായി പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ മുകേഷിന് അപ്രതീക്ഷിത വിലക്കുണ്ടെന്നാണ് വിവരം.
 
അതിനിടെ സംസ്ഥാന സമ്മേളന ദിവസം താന്‍ കൊല്ലത്തുണ്ടാകില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തന്നെ ക്ഷണിക്കാതിരുന്നതെന്നാണ് മുകേഷിന്റെ വിശദീകരണം. സമ്മേളനനഗരിയില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ മുഖ്യസംഘാടകനാകേണ്ട ആളായിരുന്നു മുകേഷ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍