പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

എ കെ ജെ അയ്യര്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (13:53 IST)
കൊല്ലം : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 29 കാരന് കോടതി 29 വർഷം കഠിന തടവും 1.85 ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ഉളിയക്കോവിൽ സ്വദേശി സുമേഷിയെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
 
2023 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാവിനൊപ്പം ജോലി ചെയ്തിരുന്ന പ്രതി കുട്ടിയുമായി അടുപ്പത്തിലാവുകയും രാത്രിയിൽ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയും ആയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍