സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് അവസാന നിമിഷം കിരീടം

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ജനുവരി 2023 (19:33 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. കണ്ണൂര്‍ ജില്ലയുമായി അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് കോഴിക്കോട് 945 പോയിന്റുകളോടെ കിരീടം നേടിയത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി പങ്കുവെച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. പാലക്കാട് 436 പോയിന്റുമായി രണ്ടാമതും തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
 
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റോടെ കോഴിക്കോട് രണ്ടാമതെത്തി. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്റ് നേടി കൊല്ലവും അറബിക് കലോത്സവത്തില്‍ 95 പോയിന്റോടെ പാലക്കാടും ഒന്നാം സ്ഥാനത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article