കലോത്സവം: കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ക്ക് അവധി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 ജനുവരി 2023 (08:36 IST)
കലോത്സവം ആരംഭിച്ച ഇന്ന് കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജനുവരി ഏഴുവരെയാണ് അവധി. അതേസമയം ബീമാപള്ളി ഉറൂസ് നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. 
 
കൂടാതെ സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധമാക്കി. പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൂടാതെ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണം. ജനുവരി ഏഴുവരെയണ് കലോത്സവം നടക്കുന്നത്. 24 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 14000ലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍