മാസ്‌കില്ലാതെ ഗ്രൂപ്പ് ഫോട്ടോ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 46 പേര്‍ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
ശനി, 15 ഓഗസ്റ്റ് 2020 (19:33 IST)
കാളികാവ് പഞ്ചായതിന്റെ പുതിയ ബ്ലോക്ക് ഓഫീസ് ഉദ്ഘാടന വേളയില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഗ്രൂപ്പ് ഫോട്ടോ എടുത്ത 46 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാളികാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  
 
ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ്, ഭരണ സമിതിയംഗങ്ങള്‍, ബി.ഡി.ഒ കേശവദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഡി വൈ എഫ് ഐ യാണ് കോവിഡ്  മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗ്രൂപ് ഫോട്ടോ എടുത്തതിനു പരാതി നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article