കൊറോണക്കെതിരെ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവിറക്കില്ലെന്ന് ശപഥം ചെയ്‌ത് ട്രംപ്

ശനി, 18 ജൂലൈ 2020 (12:46 IST)
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ ജനത നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറത്തിറക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്‍ഫക്ഷന്‍സ് ഡിസീസ് എക്‌സ്‌പേര്‍ട്ട് ഡോ. ആന്റണി ഫൗസിയുടെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായി ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിർബന്ധിക്കില്ല. ട്രംപ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ച മിലിറ്ററി ആശുപത്രി സന്ദർശിച്ചപ്പോളാണ് ട്രംപ് ആദ്യമായി മാസ്‌ക് വെച്ചത്.
 
വ്യക്തികളുടെ സ്വാതന്ത്രത്തെ പരിഗണിക്കാതെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മാസ്‌ക് നിർബന്ധമാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.മാസ്‌ക് ധരിക്കണമെന്നത് രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.സി.ഡി.സി. ഡയറക്ടര്‍ ഡോ.റോബര്‍ട്ട് ആര്‍ ഡെഫീല്‍ഡും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍