ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്നേഹിക്കുന്നു, സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ്

വെള്ളി, 17 ജൂലൈ 2020 (16:28 IST)
ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്നാനിയാണ് ഈ വിവരം വാർത്താസമ്മേളനം വഴി പുറത്തുവിട്ടത്.
 
ലഡാക്കിലെ സംഘർ‌ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മക്നാനി ഈ വിവരം പുറത്തുവിട്ടത്.ചൈന ഇന്ത്യയോട് അക്രമ സമീപനം സ്വീകരിക്കുന്നതായും ഇന്ത്യ യുഎസിന്റെ മികച്ച സുഹൃത്താണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ നേരത്തെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍