നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ ആശംസയ്‌ക്ക് മറുപടിയുമായി ട്രംപ്
ഞായര്‍, 5 ജൂലൈ 2020 (10:43 IST)
വാഷിങ്‌ടൺ: അമേരിക്കയുടെ 244ആം സ്വാതന്ത്രദിനത്തിൽ ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ആശംസയറിയിക്കുന്നു.ഈ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഞങ്ങൾ സ്വാതന്ത്രത്തെ വിലമതിക്കുന്നു എന്നായിരുന്നു വൈതൗസിനെ ടാഗ് ചെയ്‌തുകൊണ്ടുള്ള മോദിയുടെ ട്വീറ്റ്.