ചൈനയുടെ ഹോങ്കോങ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാനഡ ഹോങ്കോങുമായുള്ള ചില കരാറുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഹോങ്കോങില്‍ ചൈന നടത്തുന്ന സംഘര്‍ഷങ്ങളില്‍ വലിയ ആശങ്കയുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പറഞ്ഞു. തങ്ങളുടെ മൂന്നുലക്ഷം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.