അതേസമയം ഈ നീക്കം ഇന്ത്യയെ പിന്തള്ളി ചൈനയുമായി കൈക്കോർക്കാനുള്ള ഇറാൻ ശ്രമമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.25 വർഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് ചൈന ഇറാന് വാഗ്ദാനം ചെയ്‌തതെന്നാണ് റിപ്പോർട്ട്.ഇതിന് മുന്നോടിയായാണ് ഇറാൻ പദ്ധതിയിൽ നിന്നും പിന്നോട്ടുപോകുന്നതെന്നും സൂചനയുണ്ട്.സാമ്പത്തിക പങ്കാളിത്തത്തിന് പകരമായി ഇറാനിൽ നിന്നും ചൈന എണ്ണ ഇറക്കുമതി ചെയ്യും.ഇതോടെ അടുത്ത 25 വർഷത്തേക്ക് ചൈനയ്ക്ക് എണ്ണയുടെ കാര്യത്തിൽ ആരെയും ഭയപ്പെടേണ്ടി വരില്ല. മാത്രമല്ല, മേഖലയിൽ നിലയുറപ്പിക്കാൻ ചൈനക്ക് ആവശ്യമായ സൈനികസഹകരണം ഉൾപ്പെടെ ധാരണകളും കരാറിൽ ഉണ്ടെന്നറിയുന്നു