രാജ്യത്ത് അടുത്തമാസം മുതല്‍ തിയേറ്ററുകളും ജിമ്മുകളും തുറക്കുമെന്ന് സൂചന. നിശ്ചിത അകലം പാലിച്ചായിരിക്കും തിയേറ്ററുകളില്‍ കയറ്റുന്നത്. എന്നാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ല. 15നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തിലും അടുത്തമാസം തീരുമാനം ഉണ്ടാകും.