കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറകളും നിര്‍ബന്ധമാക്കി. ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ചത്തേക്ക് കടയടപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. പിന്നീട് കടകള്‍ അണുവിമുക്തമാക്കിയതിനു ശേഷമേ തുറപ്പിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരില്‍ ഏകദേശവും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധമുള്ളവരെന്നാണ് കണക്ക്.