മദ്യലഹരിയിൽ കടുവ കാണാനെത്തി, ടിക്കറ്റ് നൽകാനാവില്ലെന്ന് തിയേറ്ററുകാർ: കൈത്തണ്ട മുറിച്ച് യുവതിയും സഹോദരനും

Webdunia
ഞായര്‍, 17 ജൂലൈ 2022 (10:11 IST)
മദ്യലഹരിയിൽ സിനിമ കാണാനെത്തിയെ യുവാവും സഹോദരിയും ടിക്കറ്റ് കിട്ടാതെ വന്നതിനെ തുടർന്ന് കൈത്തണ്ട മുറിച്ചു. ശനിയാഴ്ച വൈകീട്ട് 5 മണിയോടെ കോട്ടയം അഭിലാഷ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശികളായ യുവാവും യുവതിയുമാണ് കൈഞ്ഞരമ്പ് മുറിച്ചത്.
 
കടുവ സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതിനായാണ് രണ്ടുപേരും തിയേറ്ററിലെത്തിയത്. എന്നാൽ മദ്യലഹരിയിലായിരുന്ന ഇരുവർക്കും ടിക്കറ്റ് നൽകാൻ ജീവനക്കാർ തയ്യാറായില്ല. പിന്നാലെ ജീവനക്കാരുമായി വാക്കേറ്റം നടത്തിയ രണ്ടുപേരും തിയേറ്ററിന് മുന്നിൽ ചെന്നിരുന്ന് ബ്ലേഡ് ഉപയോഗിച്ച് കൈഞ്ഞരമ്പ് മുറിക്കുകയായിരുന്നു.
 
സംഭവം കണ്ട ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസെത്തി ഇരുവരോടും സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇവരെ പോലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article