'വിവേക് ഒബ്രോയിയുടെ മുഖമായിരുന്നില്ല'; കടുവ വില്ലന്‍ വേഷത്തില്‍ ആദ്യം മനസ്സില്‍ കണ്ടത് ഈ താരത്തെ, വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം

കെ ആര്‍ അനൂപ്

വ്യാഴം, 14 ജൂലൈ 2022 (17:21 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
 
വിവേക് ഒബ്രോയിയുടെ മുഖമായിരുന്നില്ല തിരക്കഥ എഴുതുമ്പോള്‍ മനസ്സില്‍ വില്ലന്‍ വേഷത്തിനുണ്ടായിരുന്നതെന്ന് ജിനു.അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു തന്റെ മനസില്‍ ഉണ്ടായിരുന്നത്.
 
അണിയറ പ്രവര്‍ത്തകര്‍ അരവിന്ദ് സ്വാമിയെ സമീപിച്ചെങ്കിലും മറ്റൊരു മലയാളം സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം.രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയെന്ന് ജിനു പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍