30 കോടി കടന്നു, 'കടുവ' കേരളത്തില്‍ നിന്ന് മാത്രം എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 13 ജൂലൈ 2022 (17:12 IST)
പൃഥ്വിരാജ് സുകുമാരന്റെ 'കടുവ' കേരള ബോക്‌സോഫീസില്‍ വിജയയാത്ര തുടരുകയാണ്. പ്രദര്‍ശനത്തിനെത്തി ആറാം ദിവസം 14.2 കോടി രൂപ ചിത്രം നേടിയതായി റിപ്പോര്‍ട്ട്. ജൂലൈ 7നാണ് കടുവ റിലീസ് ചെയ്തത്.
 
 ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷന്‍ എന്റര്‍ടെയ്നറിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ ആറാം ദിവസം 30 കോടിയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
 യുഎഇ ബോക്സ് ഓഫീസില്‍ നിന്ന് 7.65 കോടി രൂപ ചിത്രം നേടിയതെന്നും കേള്‍ക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍