കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അടക്കം ഉറപ്പ് പറയുന്നു. രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതകളും കടുവ തുറന്നിടുന്നുണ്ട്. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കുരിയാച്ചന്റെ പിതാവിന്റെ കഥാപാത്രത്തെ അടക്കം കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
കടുവയില്‍ പൃഥ്വിരാജിന്റെ പിതാവിന്റെ ചിത്രമാണ് ആരാധകരുടെ മനസ്സില്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സംശയം ഉണ്ടാക്കിയത്. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയുടെ ചിത്രത്തിനു മമ്മൂട്ടിയുമായി സാദൃശ്യമുണ്ട്. രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയെ പൃഥ്വിരാജിന്റെ പിതാവായി കൊണ്ടുവരാനുള്ള സാധ്യത തുറന്നിടുകയാണ് ഇതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്.