പരാജയപ്പെട്ട ചിത്രം,എന്നിട്ടും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു,'ടിയാന്‍' റിലീസായി അഞ്ചു വര്‍ഷങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 14 ജൂലൈ 2022 (08:59 IST)
മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്ന ചിത്രമാണ് ടിയാന്‍.ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.20 കോടി ബഡ്ജറ്റില്‍ ആണ് ടിയാന്‍ നിര്‍മ്മിച്ചത്.2017 ജൂലൈ 7-ന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് അഞ്ച് വയസ്സ്. ഓര്‍മ്മകളില്‍ മുരളി ഗോപി. 
 
'ബോക്സോഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രമാണ് ടിയാന്‍. എന്നിട്ടും എന്റെ ഹൃദയത്തോടും അസ്തിത്വത്തോടും വളരെ അടുത്ത് നില്‍ക്കുന്നു. പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷവും, അതിന്റെ അര്‍ത്ഥം ശരിക്കും കാണുന്നവരുടെ ബോധത്തില്‍ അത് പൂര്‍ണ്ണമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടെന്ന് അറിയുന്നത് നല്ലൊരു കാര്യമാണ്. നന്ദി, കാഴ്ചക്കാരേ.'-മുരളി ഗോപി കുറിച്ചു.
 
സമകാലിക രാഷ്ട്രീയവും ആള്‍ദൈവങ്ങളുടെ കാപട്യങ്ങളും ചര്‍ച്ച ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ, മൃദുല സാഥേ, രവി സിങ്ങ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 ഗോപി സുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കി.മുംബൈ, പൂനെ, നാസിക് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.2016 ജൂലൈ 27-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് തുടങ്ങി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍