കമന്റുകൾ കാരണം വേവലാതിപ്പെടുന്ന താങ്കൾ എന്റെ പേജിലേക്ക് ഒന്ന് നോക്കിയാൽ മതി, അപ്പോൾ എല്ലാം വ്യക്തമാകും: ധനമന്ത്രിക്ക് മറുപടിയുമായി സുരേന്ദ്രൻ

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (11:10 IST)
സുരേന്ദ്രനടക്കമുള്ള ബി ജെ പി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രൻ. താൻ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന തോമസ് ഐസക്ക് വല്ലപ്പോഴും ഈ പേജില്‍ നോക്കിയാല്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും സുരേന്ദ്രന്‍ പറയുന്നു.
 
ഒന്നരമാസമായി സംഘടിതമായി തന്റെ പോസ്റ്റിന് കീഴില്‍ വന്നുതെറിപറയുന്ന സംഘിച്ചാവേറുകളെ ഇനിയെങ്കിലും പിന്‍വലിക്കുവെന്നാണ് തോമസ് ഐസക്ക് ബി ജെ പി നേതാക്കളോടാവശ്യപ്പെട്ടിരുന്നു. കൂടാതെ മോദി ഇപ്പോള്‍ ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല രാജ്യത്തെ ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അതേസമയം, കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലേക്ക് ഒന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേ ധനമന്ത്രിയ്ക്ക് ഉള്ളു എന്ന് ചിലർ കമന്റിട്ടിട്ടുണ്ട്.
 
കെ സുരേന്ദ്രന്റെ വാക്കുകളിലൂടെ:
Next Article