പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തുടക്കം മുതലേ ഷാഫി പറമ്പില്‍ വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ട്. വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ ഷാഫി തയ്യാറായതു തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തന്റെ നോമിനിക്ക് സീറ്റ് നല്‍കണമെന്ന ഡിമാന്‍ഡ് മുന്നോട്ടുവെച്ച ശേഷമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് അന്ന് ഷാഫിക്കു വാക്കുനല്‍കിയത്.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ആദ്യഘട്ട ചര്‍ച്ച നടന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഷാഫി സമ്മര്‍ദ്ദം ചെലുത്തി. ഡിസിസിയുടെ എതിര്‍പ്പ് മറികടന്നാണ് ഷാഫി രാഹുലിനു വേണ്ടി നിലയുറപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഷാഫി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മനസിലാക്കിയ പാലക്കാട് ഡിസിസി നേതൃത്വം കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു.
കെ.മുരളീധരനു സീറ്റ് നല്‍കണമെന്ന നിലപാടായിരുന്നു കെ.സുധാകരനും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി സിറ്റിങ് സീറ്റ് ഉപേക്ഷിച്ച ആളാണ് സുധാകരന്‍. അതുകൊണ്ട് പാലക്കാട് സീറ്റ് സുധാകരനു നല്‍കുന്നതാണ് ഉചിതമെന്ന് സുധാകരന്‍ നിലപാടെടുത്തു. എന്നാല്‍ ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫിയുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു.