ജനനനിരക്ക് കുത്തനെ കുറഞ്ഞു; ചൈനയില്‍ ആയിരക്കണക്കിന് കിന്‍ഡര്‍ ഗാര്‍ഡനുകള്‍ അടച്ചുപൂട്ടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (15:49 IST)
ജനനനിരക്ക് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ചൈനയില്‍ ആയിരക്കണക്കിന് കിന്‍ഡര്‍ ഗാര്‍ഡനുകള്‍ അടച്ചുപൂട്ടി. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 ല്‍ 14808 കിന്‍ഡര്‍ ഗാര്‍ഡനുകളാണ് പൂട്ടിയത്. നിലവില്‍ ചൈനയില്‍ 2,74400 കിന്‍ഡര്‍ ഗാര്‍ഡനുകളാണുള്ളത്. ഇത് സൂചിപ്പിക്കുന്നത് ചൈനയില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞെന്നതാണ്. 11.55 ശതമാനം അഥവാ 5.35 മില്യന്‍ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
 
പ്രൈമറി സ്‌കൂളുകളും സമാനമായ സാഹചര്യമാണ് നേരിടുന്നത്. ഇവിടത്തെ കുട്ടികളുടെ എണ്ണം 2023ല്‍ 3.8ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ചൈനയില്‍ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതും വൃദ്ധരായവരുടെ എണ്ണം കൂടുന്നതും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഏകദേശം 300 മില്യന്‍ ആളുകളും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 2035ല്‍ ഇത് 400 മില്യണ്‍ ആയി ഉയരുമെന്നാണ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍