Ayatollah-ali-khamenei: ഖമയനി രോഗബാധിതൻ ?, പിൻഗാമിയെ തേടി ഇറാൻ, ഇസ്രായേൽ സംഘർഷത്തിനിടെ പുതിയ ചർച്ച

അഭിറാം മനോഹർ

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (11:05 IST)
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ പിന്‍ഗാമി ആരാണെന്നതിനെ പറ്റി ഇറാനില്‍ ചര്‍ച്ചകള്‍ സജീവമായതായി റിപ്പോര്‍ട്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെയാണ് ഖമയനിയുടെ പിന്‍ഗാമി ആരാകണമെന്ന കാര്യത്തില്‍ ഇറാനില്‍ ചര്‍ച്ചകള്‍ ശക്തമായതെന്ന് യു എസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
85കാരനായ ആയത്തുള്ള അലി ഖമയനിയുടെ ആരോഗ്യവസ്ഥയെ പറ്റി നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവിന്റെ പിന്‍ഗാമിയെ തേടുന്നത്. നിലവില്‍ ഖമയനിയുടെ രണ്ടാമത്തെ മകനായ മൊജ്താബയ്ക്കാണ്(55) പദവി ലഭിക്കാന്‍ സാധ്യതയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖമയനിയുടെ സുരക്ഷ ശക്തമാക്കി.
 
 ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള റൂഹാള്ള ഖമയനിയുടെ മരണത്തെ തുടര്‍ന്ന് 1989ലാണ് ഖമയനി നേതൃസ്ഥാനത്തേക്ക് എത്തിയത്. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് റൂഹാള്ള ഖമയനിക്കൊപ്പം അലി ഖമയനിയും നേതൃത്വം നല്‍കിയിരുന്നു. ഖമയനിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരാകണമെന്നതില്‍ സൈന്യത്തിന്റെ നിലപാടും നിര്‍ണായകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍