കേരളത്തിലെ 65.4ശതമാനം സ്ത്രീകളും ചാടിയ വയറുള്ളവരെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (15:01 IST)
കേരളത്തിലെ 65.4ശതമാനം സ്ത്രീകളും ചാടിയ വയറുള്ളവരെന്ന് പഠനം. ദി ലാന്‍സെന്റ് റീജണല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയാണ് പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍. അതേസമയം തമിഴ്‌നാട്ടില്‍ 57.9 ശതമാനം സ്ത്രീകള്‍ക്കും പഞ്ചാബില്‍ 62.5% സ്ത്രീകള്‍ക്കും ഡല്‍ഹിയില്‍ 59% സ്ത്രീകള്‍ക്കും മധ്യപ്രദേശില്‍ 24.9% സ്ത്രീകള്‍ക്കും ചാടിയവയര്‍ ഉണ്ടെന്നാണ് പറയുന്നത്.
 
ഇതിന് പ്രധാന കാരണം മോശമായ ഭക്ഷണരീതിയും ശാരീരിക അധ്വാനം ഇല്ലായ്മയുമാണെന്നാണ് ലോകാരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്‍ പറയുന്നത്. സൗമ്യ സ്വാമിനാഥന്‍ എക്‌സിലാണ് ഇക്കാര്യം പങ്കുവെച്ചത്. 2019 നും 2021 നും ഇടയിലാണ് സര്‍വ്വേ നടത്തിയത്. ആണുങ്ങളില്‍ 12ശതമാനം വയറില്‍ കൊഴുപ്പടിയുമ്പോള്‍ സ്ത്രീകളില്‍ അത് 40% എന്നാണ് പഠനത്തില്‍ പറയുന്നത്. പത്തു സ്ത്രീകളില്‍ അഞ്ചു മുതല്‍ ആറു പേര്‍ക്ക് ഇത്തരത്തില്‍ വയറില്‍ കൊഴുപ്പടിയുന്നുണ്ടെന്നും പഠനം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍